രാജ്യസഭയിൽ സച്ചിൻ ഡക്ക്; എം.പി ഫണ്ടിൽ നിന്ന് നയാപൈസ ചെലവാക്കിയില്ല
Posted on: Tuesday, 25 February 2014
ന്യൂഡൽഹി: തൊട്ടതെല്ലാം പൊന്നാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് പൊതു പ്രവർത്തന രംഗത്ത് കാലിടറുന്നുണ്ടോ? ക്രിക്കറ്റിലെ അതികായനായനായ സച്ചിന് പൊതുപ്രവർത്തകന്റെ റോൾ ചേരുന്നുണ്ടോ എന്ന് ചോദിച്ചാൽ നെറ്റി ചുളിക്കാതെ തരമില്ല. രാജ്യസഭാംഗമായി അവരോധിതനായ സച്ചിൻ ജനസേവകനെന്ന നിലയിൽ തന്റെ മണ്ഡലത്തിനു വേണ്ടി നയാ പൈസ പോലും ചിലവഴിച്ചിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്ഷേമ പദ്ധതികൾക്കുവേണ്ടി ഓരോ എം.പിക്കും ഓരോ വർഷവും 5 കോടി രൂപ വീതം അനുവദിക്കുന്നത്. എന്നാൽ സച്ചിൻ ഇതിൽ നിന്നും ഒരു ചില്ലിക്കാശ് പോലും ചിലവഴിച്ചിട്ടില്ല എന്നതാണ് സത്യം. നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾ ക്ഷേമപദ്ധതികൾക്കായി ഓരോ ജില്ല വീതമാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൻ പ്രകാരം സച്ചിൻ പ്രതിനിധാനം ചെയ്യുന്ന സബർബൻ മണ്ഡലത്തിൽ യാതൊരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗ്ളാമർ ലോകത്തു നിന്നും പൊതുപ്രവർത്തന രംഗത്തേയ്ക്ക് കാലൂന്നിയ രേഖയുടെ പ്രകടനവും "സീറോ" ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്ഷേമപദ്ധതികൾ നടപ്പാക്കാനായി രേഖ ജില്ല പോലും തിരഞ്ഞെടുത്തിട്ടില്ല എന്നുള്ളതാണ് ഏറെ പരിതാപകരം. ഇരുവരുടെയും പൊതു പ്രവർത്തനത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആരാധകർക്കും ജനങ്ങൾക്കും ഈ വിഷയത്തിൽ ഇനി എന്തു മറുപടി ലഭിക്കും എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.